നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്ത് 2019-20 പദ്ധതിയിൽ ഉൾപ്പെടുത്തി 4,13,250 രൂപ ചെലവിട്ട് അർഹരായ വയോജനങ്ങൾക്ക് കട്ടിൽ നിർമ്മിച്ച് വിതരണം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.ഗ്രാമപഞ്ചായത്തിനെ വയോജനസൌഹൃദ പഞ്ചായത്താക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് പറഞ്ഞു.വൈസ് പ്രസിഡന്റ് ഷീല,അക്ബർ ഷാ,ഷീബാ ബീവി, സിന്ധു,പുത്തൻപാലം ഷഹീദ്,അനുശ്രീ എന്നിവർ പങ്കെടുത്തു.