നെടുമങ്ങാട് : സി.പി.എം നെടുമങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ പ്രദേശങ്ങളിൽ അണു നശീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.ബസ് സ്റ്റേഷനും ബസുകളും ആദ്യഘട്ടത്തിൽ അണുവിമുക്തമാക്കി.നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവനും സി.പി.എം നെടുമങ്ങാട് ഏരിയ സെക്രട്ടറി അഡ്വ.ആർ. ജയദേവനും ചേർന്ന് ലായനി സ്പ്രേയർ നെടുമങ്ങാട് ഡി.ടി.ഒ കെ.കെ സുരേഷിന് കൈമാറി ഉദ്‌ഘാടനം ചെയ്തു. മന്നൂർക്കോണം രാജേന്ദ്രൻ ,കെ.എ അസീസ് , ലേഖാ സുരേഷ് , കെ.റഹീം , ടി.ആർ സുരേഷ് , ആർ.വി ഷൈജുമോൻ,കെ.ദിനേശ്കുമാർ എന്നിവർ പങ്കെടുത്തു. പൊതു സ്ഥലങ്ങളും സഹകരണ സ്ഥാപനങ്ങളും ഏരിയ കമ്മിറ്റി ഓഫീസും നെടുമങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ 3 ബ്രാഞ്ചുകളും മെഡിക്കൽ സ്റ്റോറും അണുവിമുക്തമാക്കി.