തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ചുമതലയേറ്റു. ഇന്നലെ രാവിലെ 9.35നാണ് വിശ്വാസ് മേത്ത സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി ചുമതലയേറ്റത്. ഭാര്യ പ്രീതി മേത്തയും ഒപ്പമുണ്ടായിരുന്നു. സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ടോം ജോസ് ബൊക്കെ നൽകി സ്വീകരിച്ചു.
കൊവിഡ് വ്യാപനത്തിനെതിരായ പ്രതിരോധം ജനങ്ങളേറ്റെടുക്കണമെന്ന് വിശ്വാസ് മേത്ത പറഞ്ഞു.
സർക്കാർ തുടങ്ങി വച്ച നിരവധി പദ്ധതികൾ പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ടി.കെ.ജോസ്, ആശാ തോമസ്, രാജഷ് കുമാർ സിംഗ്, ചീഫ് ഇലക്ട്രൽ ഓഫീസറുമായ ടിക്കറാം മീണ, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ, വിവിധ വകുപ്പുകളുടെ സെക്രട്ടറിമാർ എന്നിവർ സന്നിഹിതരായിരുന്നു. തുർന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന കോവിഡ് ഉന്നതതല യോഗത്തിൽ ചീഫ് സെക്രട്ടറി പങ്കെടുത്തു.