കോവളം: കോൺഗ്രസ് നേതാവ് കോട്ടുകാൽ എ. ജയരാജനെ കെ.എസ്.യു കോട്ടുകാൽ മണ്ഡലം കമ്മിറ്റി അനുമോദിച്ചു.എം വിൻസെന്റ് എം.എൽ.എ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് കോട്ടുകാൽ മണ്ഡലം പ്രസിഡന്റ് വട്ടവിള വിജയകുമാർ,ചപ്പാത്ത് മണ്ഡലം പ്രസിഡന്റ് ഹൈസന്ത് ലൂയിസ്,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.വിനോദ് കോട്ടുകാൽ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ വളവുനട സുധാകരൻ,കുഴിവിള സുരേന്ദ്രൻ,ദളിത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി പയറ്റുവിള ശശി,കെ.എസ്.യു കോട്ടുകാൽ മണ്ഡലം പ്രസിഡന്റ് നന്ദു,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബഷീർ,അരുൺ തുടങ്ങിയവർ സംസാരിച്ചു.