വലപ്പാട്: വീട്ടു മുറ്റത്തുനിന്ന് ആറ് വയസ്സുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടു പോയി കുറ്റിക്കാട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് സ്റ്റേഷൻ കേഡി കൂടിയായ വലപ്പാട് ഗവ. ആശുപത്രിക്ക് കിഴക്കുവശം താമസിക്കുന്ന ചാഴു വീട്ടിൽ പ്രകാശൻ എന്ന ജയപ്രകാശനെ (42) ആണ് വലപ്പാട് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. സുമേഷ്, എസ്.ഐ വി.പി. അരിസ്റ്റോട്ടിൽ, എ.എസ്.ഐ ജയൻ, സിജുകുമാർ, സി.പി.ഒമാരായ രാഗേഷ്, ഉമേഷ്, വിനോദ് തുടങ്ങിയവർ ചേർന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.