മലയിൻകീഴ് :കേന്ദ്രഗവൺമെന്റ് നടപ്പിലാക്കിയ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി സംസ്ഥാന ഗവൺമെന്റ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് കർഷക മോർച്ച കൃഷി ഭവനുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.വിളവൂർക്കൽ കൃഷി ഓഫിസിന് മുന്നിൽ നടന്ന ധർണ കാട്ടാക്കട മണ്ഡലം പ്രസിഡന്റ് കുടുമ്പന്നൂർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.കർഷക മോർച്ച വിളവൂർക്കൽ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി കാട്ടാക്കട മണ്ഡലം ജനറൽ സെക്രട്ടറി സുധീഷ് കുന്നുവിള,നേതാക്കളായ ചന്തു,പ്രകാശ്,ചന്ദ്രൻ,ജി.കെ.അനിൽ കുമാർ,ബിനു,വിഷ്ണു എന്നിവർ സംസാരിച്ചു.