surendran

തിരുവനന്തപുരം: കേന്ദ്രം സ്വദേശ് ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി വികസനപ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചിരുന്ന ശിവഗിരി പദ്ധതി റദ്ദാകാൻ കാരണം സംസ്ഥാന സർക്കാരിന്റെ അനാസ്ഥയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. പദ്ധതികൾക്കായി അനുവദിച്ച പണത്തിൽ നിന്ന് നയാപൈസാ ചെലവഴിക്കാതെ സർക്കാരും ടൂറിസം മന്ത്രിയും കേന്ദ്ര സർക്കാരിനെ കുറ്റം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അസത്യം പ്രചരിപ്പിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാപ്പുപറയണം.
ശിവഗിരി പദ്ധതിയുടെ കാര്യത്തിൽ പുനഃപ്പരിശോധന നടത്തുമെന്ന് ഉറപ്പു കിട്ടിയതായി കേന്ദ്ര വിദേശകാര്യസഹ മന്ത്രി വി.മുരളീധരൻ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര പദ്ധതികൾ നടപ്പിലാക്കുന്നതിൽ കേരളം തികഞ്ഞ അനാസ്ഥ കാട്ടിയെങ്കിലും സംസ്ഥാനത്തെ ജനങ്ങളുടെ പൊതു താല്പര്യത്തിന്റെ അടിസ്ഥാനത്തിൽ മറ്റ് പദ്ധതികളുടെ കാര്യത്തിലും പുനഃപ്പരിശോധന ഉണ്ടാകണമെന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടും.