തിരുവനന്തപുരം: കേരള ബാങ്കിന്റെ ആസ്ഥാന ഓഫീസ് തിരുവനന്തപുരത്തും കോർപ്പറേറ്റ് ബിസിനസ് ഓഫീസ് എറണാകുളത്തും പ്രവർത്തനമാരംഭിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ റീജിയണൽ ഓഫീസുകളും പ്രവർത്തനമാരംഭിച്ചു. തിരുവനന്തപുരത്തെ റീജിയണൽ ഓഫീസിന്റെ പ്രവർത്തനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.