തിരുവനന്തപുരം:പാഠപുസ്തകം വീട്ടിലെത്തിച്ചുനൽകുന്ന 'വീട്ടിലെത്തുന്ന പാഠപുസ്തകം' പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. കോട്ടൺ ഹിൽ ഗവ.എൽ.പി സ്‌കൂളിലെ വിദ്യാർത്ഥി അഭിനാഥിന്റെ ഇടപ്പഴഞ്ഞിയിലെ വീട്ടിലെത്തി പുസ്തകം നൽകി പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു ഉദ്ഘാടനം ചെയ്തു. കൊവിഡ് പശ്ചാത്തലത്തിൽ സ്‌കൂളുകളിൽ ക്ലാസ് ആരംഭിക്കാതെ വരികയും ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുസ്തകം വീടുകളിലെത്തിച്ചു നൽകുന്നത്. തുടർന്ന് കോട്ടൺ ഹിൽ സ്‌കൂളിലെ മുഴുവൻ കുട്ടികളുടെ വീട്ടിലും ഹെഡ്മാസ്റ്ററും അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് സ്‌കൂൾ ബസിൽ പുസ്തകങ്ങളെത്തിച്ചു.