തിരുവനന്തപുരം: എം.ബി.എ പ്രവേശന പരീക്ഷയായ കെ-മാറ്റ്, ത്രിവത്സര- പഞ്ചവത്സര എൽ എൽ.ബി എൻട്രൻസ് എന്നിവയുടെ പരീക്ഷാ കേന്ദ്രം മാറ്റാൻ www.cee.kerala.gov.in ൽ അപേക്ഷിക്കാം. പരീക്ഷാ കേന്ദ്രം മാറ്രാൻ തപാലിലോ ഇ-മെയിലിലോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ലെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. ഹെൽപ്പ് ലൈൻ- 0471 - 2525300