തിരുവനന്തപുരം: മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി ഡോ. സാറ വർഗീസ് ചുമതലയേറ്റു. ഇതുവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് പ്രിൻസിപ്പലായിരുന്ന അവർ ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും കമ്യൂണിറ്റി മെഡിസിനിൽ പി.ജിയും പാസായ ശേഷം ആലപ്പുഴ മെഡിക്കൽ കോളേജിൽ അനാട്ടമി വിഭാഗം ട്യൂട്ടറായി ജോലിയിൽ പ്രവേശിക്കുകയായിരുന്നു. വിവിധ മെഡിക്കൽ കോളേജുകളിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ ട്യൂട്ടറായും അസിസ്റ്റന്റ് പ്രൊഫസർ, അസോ. പ്രൊഫസർ എന്ന നിലയിലും തിരുവനന്തപുരത്ത് കമ്യൂണിറ്റി മെഡിസിൻ മേധാവി എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.