covid

തിരുവനന്തപുരം : സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകയ്ക്ക് ഉൾപ്പെടെ 57 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 27 പേർ വിദേശത്ത് നിന്നും 28 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. ആരോഗ്യപ്രവർത്തക പാലക്കാട് സ്വദേശിയാണ്. എറണാകുളത്ത് എയർ ഇന്ത്യ ജീവനക്കാരിക്കും രോഗബാധയുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ വാ‌ർത്താസമ്മേളനത്തിൽ അറിയിച്ചു. അതേസമയം 18 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

 ആകെ രോഗബാധിതർ 1326

 രോഗമുക്തർ 608

 മരണം 10

അഞ്ച് ഹോട്ട് സ്‌പോട്ടുകൾ കൂടി

പാലക്കാട് - അകത്തേത്തറ, തിരുമിറ്റക്കോട്, മരുതറോഡ്, കണ്ണൂർ - ആലക്കോട്, മുഴക്കുന്ന് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ആകെ: 121