തിരുവനന്തപുരം: വ്യാപാരി വ്യവസായികളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ഇന്ന് പ്രതിഷേധ ധർണ നടത്തും.വാടക കെട്ടിടങ്ങളുടെ ആറുമാസത്തെ വാടക ഒഴിവാക്കുക,ഗ്യാരണ്ടി ഇല്ലാത്ത 2 ലക്ഷം രൂപ ലോൺ അനുവദിക്കുക,ജി.എസ്.ടി ലൈസൻസ് ഫീസുകൾ ആറുമാസത്തേക്ക് ഉപേഷിക്കുക, ഓൺലൈൻ വ്യാപാരം ഉപേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.ധർണ വിജയിപ്പിക്കണമെന്ന് ജില്ലാ പ്രസിഡന്റ് പനങ്ങോട്ടുകോണം വിജയൻ, ജനറൽ സെക്രട്ടറി ആർ.ആർ. രാജേഷ്, ട്രഷറർ കുച്ചപ്പുറം തങ്കപ്പൻ, സംസ്ഥാന വൈസ് പ്രസിഡന്റ് രാജേന്ദ്രബാബു, വനിതാ സംസ്ഥാന പ്രസിഡന്റ് സിന്ധു രഘുനാഥ് എന്നിവർ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.