വൈപ്പിൻ : ഭർത്താവിനെ ശുശ്രൂഷിക്കാൻ ആശുപത്രിയിൽ കൂട്ടിരുന്ന വീട്ടമ്മ ഉറക്കത്തിൽ മരിച്ചു. പറവൂർ താലൂക്ക് ആശുപത്രിയിൽ ഇന്നലെ രാവിലെയാണ് ചെറായി എലിഞ്ഞാംകുളത്തിന് സമീപം കടുങ്ങാശേരി സുരേന്ദ്രന്റെ ഭാര്യ പ്രഭലയെ ( 57) മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ദമ്പതികൾക്ക് മക്കളില്ല.