തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 3 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച എല്ലാവരും പുരുഷന്മാരാണ്.16 ന് മഹാരാഷ്ട്രയിൽ നിന്ന് റോഡുമാർഗം എത്തിയ പോത്തൻകോട് സ്വദേശി (28), 26ന് യു.എ.ഇയിൽ നിന്ന് എത്തിയ നാലാഞ്ചിറ സ്വദേശി (26), 27ന് ചെന്നൈയിൽ നിന്ന് റോഡു മാർഗം എത്തിയ ചിറയിൻകീഴ് പെരുങ്കുഴി സ്വദേശി (55) എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.പുതുതായി 36 പേർ കൂടി അഡ്മിറ്റായതോടെ ആശുപത്രികളിൽ നിരീക്ഷണത്തിലായവരുടെ എണ്ണം 142 ആയി. പുതിയ ഹോട്ട് സ്പോട്ടുകളില്ല. പുല്ലമ്പാറ,പുളിമാത്ത്, കാരോട്, മുദാക്കൽ, വാമനപുരം, നാവായിക്കുളം, നെല്ലനാട്, കുളത്തൂർ പഞ്ചായത്തുകളാണ് നിലവിൽ ജില്ലയിലെ ഹോട്ട് സ്‌പോട്ടുകൾ. 236 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയപ്പോൾ 6 പേരെ ഡിസ്ചാർജ് ചെയ്‌തു.
പുതുതായി നിരീക്ഷണത്തിലായവർ-669
ആകെ നിരീക്ഷണത്തിലുള്ളവർ -11577
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ-9856 പേർ
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -146 പേർ
കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ -1579 പേർ
പരിശോധനയ്ക്കായി അയച്ചത് 278സാമ്പിളുകൾ
നെഗറ്റീവായത് 313 പരിശോധനാഫലങ്ങൾ