തിരുവനന്തപുരം: വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും സൈബർ സുരക്ഷാ ബോധവത്കരണത്തിനായി പൊലീസിന്റെ ഇ-പഠന പോർട്ടൽ കിഡ് ഗ്ലൗ മുഖ്യമന്ത്റി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് അസോസിയേഷനുമായി ചേർന്നാണ് പോർട്ടൽ ഒരുക്കിയിരിക്കുന്നത്. സൈബർ ഇടങ്ങളിൽ കുട്ടികൾക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണിത്. കുട്ടികൾക്ക് ഓൺലൈൻ കോഴ്സിന് രജിസ്റ്റർ ചെയ്യുന്നതിന് കിഡ്സ് ഗ്ലൗവിൽ സംവിധാനമൊരുക്കിയിട്ടുണ്ട്. കോഴ്സ് പൂർത്തിയാക്കിയാൽ ഓൺലൈൻ പരീക്ഷ നടത്തി സർട്ടിഫിക്കറ്റും നൽകും. ഉദ്ഘാടന ചടങ്ങിൽ പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ, എ.ഡി.ജി.പി മനോജ് എബ്രഹാം എന്നിവരും പങ്കെടുത്തു.