train

തിരുവനന്തപുരം: സംസ്ഥാനത്തിനകത്ത് ട്രെയിനിൽ റിട്ടേൺ ടിക്കറ്റോടെ അത്യാവശ്യത്തിന് യാത്ര ചെയ്യുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വരുന്നവർ ഒരാഴ്ചയ്ക്കകം തിരിച്ച് പോകുന്നുവെന്ന് ഉറപ്പാക്കണം. ഇന്നലെ കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി എക്സ്‌പ്രസ് പുറപ്പെട്ടത് കോഴിക്കോട്ട് നിന്നായതിനാൽ കണ്ണൂരിൽ നിന്ന് ടിക്കറ്റ് റിസർവ് ചെയ്തവരുടെ യാത്ര മുടങ്ങി. കണ്ണൂരിൽ നിന്ന് ട്രെയിൻ ആരംഭിക്കുന്ന കാര്യം റെയിൽവെയുടെ ശ്രദ്ധയിൽപ്പെടുത്തും.

ഗൾഫ് രാജ്യങ്ങളിൽനിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ ആളുകളെ എത്തിക്കുന്നതിന് ചിലർ അധികം പണം വാങ്ങുന്നുവെന്ന പരാതിയുണ്ട്. കേന്ദ്രം നിശ്ചയിച്ചതിൽ അധികം പണം വാങ്ങരുത്. മുൻഗണനാ വിഭാഗങ്ങൾക്ക് അവസരം നൽകണം.