തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് നിറുത്തിവച്ചിരുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് പുനരാരംഭിക്കും. പൗർണമി ആർ.എൻ 435 ഭാഗ്യക്കുറി വെെകിട്ട് 3ന് നറുക്കെടുക്കും. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. നറുക്കെടുപ്പ് മാറ്റിവച്ച വിൻവിൻ ഡബ്ലിയു 557,സ്ത്രീ ശക്തി എസ്.എസ് 202, അക്ഷയ എ.കെ 438, കാരുണ്യ പ്ലസ് കെ.എൻ 309, നിർമൽ എൻ.ആർ 166, പൗർണമി ആർ.എൻ 436, സമ്മർ ബംബർ ബി.ആർ 72 എന്നിവ ഇൗ മാസം യഥാക്രമം 5,9,12,16,19,23,26 തീയതികളിൽ നടക്കും.