ഉള്ളൂർ: പ്രശാന്ത് നഗർ തയ്യിൽ വീട്ടിൽ (318) പരേതനായ ഡോ. സി.ആർ.സോമന്റെ ഭാര്യ ഡോ.ഏലിയാമ്മ ജോസഫ് (83) നിര്യാതയായി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ബയോകെമിസ്ട്രി വിഭാഗം മുൻ പ്രൊഫസറാണ്. വിരമിച്ച ശേഷം കാരക്കോണം മെഡിക്കൽ കോളേജിൽ ബയോകെമിസ്ട്രി വിഭാഗം മേധാവിയായി. പിന്നീട് കഴക്കൂട്ടം എ.ജെ കോളേജ് ഒഫ് നഴ്സിംഗ് പ്രിൻസിപ്പലായി. കിംസ് ആശുപത്രിയിലെ ക്ളിനിക്കൽ കെമിസ്ട്രി വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ചു. മക്കൾ: രാജീവ് സോമൻ (മാലദ്വീപ് ), രാജേഷ് സോമൻ (ദുബായ് ) . മരുമക്കൾ: ബെനി രാജീവ്, സൗമ്യ കൃഷ്‌ണ.