covid-19
COVID 19

തിരുവനന്തപുരം : വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനാകാത്ത 30 കേസുകളുണ്ടെങ്കിലും ഇവയൊന്നും സമൂഹവ്യാപനമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജൻ പറഞ്ഞു. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം രണ്ടാഴ്ച്ചക്കാലത്ത് അയാളുമായി ബന്ധപ്പെട്ട എല്ലാ മനുഷ്യരെയും പൂർണമായും ഓർത്തെടുക്കാൻ സാധിച്ചെന്നു വരില്ല. അതുകൊണ്ട് റൂട്ട് മാപ്പിൽ കുറച്ചു പേരെങ്കിലും ലിങ്ക് ചെയ്യപ്പെടാതെ പോകും. അത്തരത്തിൽ ഒരാൾക്ക് പുതുതായി രോഗം ബാധിച്ചാൽ എപ്പിഡെമോളജിക്കൽ ലിങ്ക് ഇല്ലെന്നു തന്നെ പറയേണ്ടി വരും. എന്നാൽ അതു സമൂഹവ്യാപനത്തിൻെറ ലക്ഷണമായി ഉറപ്പിക്കാനും സാധിക്കില്ല.