ലാലിഗ സീസൺ ഇൗമാസം 11ന് പുനരാരംഭിക്കും
ബാഴ്സലോണയ്ക്ക് 13 നും റയലിന് 14 നും മത്സരങ്ങൾ
മാഡ്രിഡ് : കൊവിഡ് പശ്ചാത്തലത്തിൽ മൂന്നുമാസത്തോളമായി നിറുത്തിവച്ചിരിക്കുന്ന സ്പാനിഷ് ലാലിഗ ഫുട്ബാൾ മത്സരങ്ങൾ ഇൗമാസം 11ന് പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. സെവിയ്യയും റയൽ ബെറ്റിസും തമ്മിലാണ് ആദ്യമത്സരം. ജൂൺ 13ന് റയൽ മയ്യോർക്കയുമായി ബാഴ്സലോണ കളിക്കാനിറങ്ങും. മയ്യോർക്കയുടെ തട്ടകത്തിലാണ് മത്സരം. റയൽ മാഡ്രിഡ് 14ന് സ്വന്തം തട്ടകത്തിൽ എയ്‌ബറിനെ നേരിടും.
27 മത്സരങ്ങൾ കഴിഞ്ഞപ്പോൾ റയൽ മാഡ്രിഡിനേക്കാൾ രണ്ട് പോയിന്റ് ലീഡിൽ ഒന്നാംസ്ഥാനത്താണ് ബാഴ്സലോണ. 11 മത്സരങ്ങൾ വീതമാണ് ഒാരോ ക്ളബിനും ബാക്കിയുള്ളത്. ജൂലായ് 19ന് സീസൺ അവസാനിപ്പിക്കാനാണ് അധികൃതർ നിശ്ചയിച്ചിരിക്കുന്നത്.