case-against-producer

തൃശൂർ: കഞ്ചാവ് ഉപയോഗിക്കുന്നതറിഞ്ഞ്, അടുപ്പത്തിലായിരുന്ന പെൺകുട്ടി പിൻമാറിയതിെന്റ വിരോധത്താൽ അമ്മയെ വഴിയിൽ തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ച സഹോദരങ്ങൾ അറസ്റ്റിൽ. കാര്യാട്ടുകര പെൽത്താസ് റോഡ് കരിപ്പായി അതുൽ (22), സഹോദരൻ അമൽ (25) എന്നിവരാണ് അറസ്റ്റിലായത്. സ്‌കൂട്ടർ യാത്രയിലായിരുന്ന പെൺകുട്ടിയുടെ അമ്മയെ വഴിയിൽ തടഞ്ഞ് നിറുത്തി ഇരുവരും ചേർന്ന് ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച എൽത്തുരുത്തിൽ വച്ചായിരുന്നു ആക്രമണം. പരിക്കേറ്റ അമ്മയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ മകളുമായി അതുൽ അടുപ്പത്തിലായിരുന്നു. അതുൽ കഞ്ചാവ് ഉപയോഗിക്കുന്നതറിഞ്ഞ് പെൺകുട്ടി സ്‌നേഹ ബന്ധത്തിൽ നിന്നും പിൻമാറിയെന്ന് പറയുന്നു. കഴിഞ്ഞ നവംബറിൽ കുട്ടിയെ വഴിയിൽ തടഞ്ഞു നിറുത്തി ആക്രമിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ പൊലീസിൽ നൽകിയ കേസ് നിലനിൽക്കുന്നുണ്ട്.