അരുവിക്കര: മുതിർന്ന സോഷ്യലിസ്റ്റ് നേതാവും ലോക് താന്ത്രിക് ജനതാദൾ നേതാവുമായ എം.പി. വിരേന്ദ്രകുമാർ എം.പിയുടെ നിര്യാണത്തിൽ ലോക് താന്ത്രിക് ജനതാദൾ അരുവിക്കര പഞ്ചായത്ത് കമ്മറ്റി അനുശോചിച്ചു. മണ്ഡലം പ്രസിഡന്റ ആലുംമൂട് വിജയൻ, നിയോജക മണ്ഡലം സെക്രട്ടറി മൈലം സത്യാനന്ദൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.എ. ഹമീദ്, മനാർഷൻ, അശോകൻ, മൈലമൂട് സ്റ്റീഫൻ എന്നിവർ സംസാരിച്ചു.