ksu-leader

കിളിമാനൂർ:കെ.എസ്.യു പഴയകുന്നുമ്മേൽ മണ്ഡലം കമ്മിറ്റി അടയമൺ ജംഗ്ഷനിൽ കെ.എസ്.യു സ്ഥാപക ദിനാചരണം നടത്തി.കെ .എസ് .യു പഴയകുന്നുമ്മേൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അനന്തു അ്ദ്ധ്യക്ഷത വഹിച്ചു.പഴയകുന്നുമ്മേൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അടയമൺ മുരളി ഉദ്ഘാടനം ചെയ്തു.കെ.എസ് .യു ജില്ലാ ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ,കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് ട്രഷറർ എ ആർ ഷമീം ,യാസീൻ ഷെരീഫ്,അരുൺരാജ്,അഷ്ക്കർ എന്നിവർ പ്രസംഗിച്ചു.