ksrtc-

തിരുവനന്തപുരം: അന്തര്‍ജില്ല ബസ് സര്‍വീസിന് സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും കെ.എസ്.ആര്‍.ടി.സി ഇന്ന് ജില്ല കടന്നുളള സര്‍വീസ് നടത്തില്ല. ഔദ്യോഗികമായി സർക്കാരിൽ നിന്ന് അനുമതി കിട്ടാത്തതിനാലാണ് സർവീസ് നടത്താതെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതർ അറിയിച്ചു. നാളെയോ മറ്റന്നാളോ മുതലാകും കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആരംഭിക്കുക.

ടിക്കറ്റ് നിരക്കുകള്‍ സര്‍ക്കാര്‍ പഴയനിരക്കിലാക്കിയിട്ടുണ്ട്. മിനിമം ചാര്‍ജ് എട്ടുരൂപയായിരിക്കും. നിലവിലോടുന്ന ബസുകളിൽ പഴയ നിരക്കാണ് ഇന്ന് രാവിലെ മുതൽ ഈടാക്കുന്നത്. എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര അനുവദിച്ചിട്ടുണ്ട്. സാനിറ്റൈസറും മാസ്ക്കും യാത്രയില്‍ നിര്‍ബന്ധമാണ്. എന്നാൽ പഴയ നിരക്കിൽ ഓടുന്നത് ലാഭകരമല്ലെന്നാണ് സ്വകാര്യ ബസുടമകളുടെ നിലപാട്.