army

ന്യൂഡൽഹി: ആത്മനിർഭർ ഭാരതിന്റെ ഭാഗമായി അർദ്ധസൈനികരുടെ കാന്റീനിൽ നിന്ന് ഒഴിവാക്കാനായി ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട വിദേശി ഉത്‌പന്നങ്ങളുടെ പട്ടിക മണിക്കൂറുകൾക്കകം പിൻവലിച്ചു. ഒഴിവാക്കാനുള്ള ഉത്‌പന്നങ്ങളടങ്ങുന്ന പട്ടികയിൽ ചില സ്വദേശി ഉത്‌പന്നങ്ങളും കടന്നുകൂടി എന്ന് വ്യക്തമായതോടെയാണ് നടപടി.ലിസ്റ്റ് തയ്യാറാക്കുന്നതിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥന് പറ്റിയ പിശകാണ് ഇതിന് കാരണമെന്നും, അദ്ദേഹത്തിനെതിരെ നടപടിയുണ്ടാവുമെന്നുമാണ് അധികൃതർ നൽകുന്ന സൂചന.

അർദ്ധസൈനികരുടെ കാന്റീനുകളിൽ ജൂൺ ഒന്നുമുതൽ തദ്ദേശീയ ഉത്പന്നങ്ങൾ മാത്രമാണ് വിൽക്കുകയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് വിദേശി ഉത്പന്നങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിച്ചത്.