covid

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 204 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 8171 പുതിയ കൊവിഡ് കേസുകളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 1,98706 ആയി ഉയര്‍ന്നു. ഇതില്‍ 97,581 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 95,526 പേര്‍ രോഗവിമുക്തരായി. ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിതരായ 5598 പേരാണ് മരണമടഞ്ഞത്.

മഹാരാഷ്ട്രയിൽ 2361 പുതിയ രോഗികൾ. ആകെ കേസുകൾ 70,​000 കടന്നു. 24 മണിക്കൂറിനിടെ 76 മരണം. തമിഴ്‌നാട്ടിൽ ഇന്നലെയും പുതിയ രോഗികൾ ആയിരം കടന്നു. 1162 പുതിയ രോഗികളും 11 മരണവും. ആകെ രോഗികൾ 23,​495 ആയി. ഗുജറാത്തിൽ ഇന്നലെ 423 പുതിയ രോഗികളും 25 മരണവും.

990 പുതിയ കൊവിഡ് രോഗികളുണ്ടായ ഡൽഹിയിൽ ആകെ കേസുകൾ 20,​000 കടന്നു. 12 പേർമരണം. ആകെ മരണം 485. മദ്ധ്യപ്രദേശിൽ 194,രാജസ്ഥാനിൽ 149, പശ്ചിമബംഗാളിൽ 271, ബിഹാറിൽ 65, ആന്ധ്രാപ്രദേശ് 105, കർണാടക 187, ജമ്മുകാശ്മീർ 155,ഹരിയാന 265,പഞ്ചാബ് 38,ഒഡിഷ 156,അസം 81 എന്നിങ്ങനെ പുതിയ രോഗികളുണ്ടായി.