covid-19

ന്യൂഡൽഹി: കൊവിഡ് ബാധിച്ച മരിച്ച മലയാളി നഴ്‌സ് അംബിക ജോലി ചെയ്തിരുന്ന കാൽറ ആശുപത്രിയിലെ എട്ടു നഴ്സുമാർക്ക് കൂടി കൊവിഡ് സ്ഥീരീകരിച്ചു. ഇതിൽ മൂന്നു പേർ കാൽറ ആശുപത്രിയിൽ ചികിത്സയിലാണ്. ബാക്കിയുള്ളവർ ഗൃഹനീരീക്ഷണത്തിലാണെന്നും ആശുപത്രി അറിയിച്ചു.

നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി മലയാളി അസോസിയേഷൻ നേരത്തെ കത്ത് നൽകിയിരുന്നു. അതേസമയം അംബികയുടെ മകൾക്കും കൊവിഡ് സ്ഥിരീകരിച്ചു.