കിളിമാനൂർ:സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി മടവൂർ സർവീസ് സഹകരണ ബാങ്ക് കർഷകർക്ക് പലിശരഹിത വായ്പയായും കുറഞ്ഞ പലിശനിരക്കിൽ ഹ്രസ്വകാല വായ്പാ പദ്ധതിയും ആവിഷ്‌കരിച്ചു.ബാങ്കിന്റെ നേതൃത്വത്തിൽ ഹരിതകർമ്മസേന ആവിഷ്‌കരിച്ച് തരിശ് ഭൂമി ഏറ്റെടുത്ത് കൃഷി ചെയ്യാനുള്ള പദ്ധതിയും നടപ്പിലാക്കി.കർഷകരുടെ ഉൽപന്നങ്ങൾക്ക് വിപണി ഉറപ്പാക്കുന്നതിനായി കാർഷിക വിപണനകേന്ദ്രം ബാങ്ക് തുടങ്ങിയിട്ടുണ്ട്.സി.പി.എം ജില്ലാകമ്മറ്റിയംഗവും കേരളാ ധാതുവികസന കോർപ്പറേഷൻ ചെയർമാനുമായ അഡ്വ.മടവൂർ അനിൽ വിതരണം ചെയ്തു.ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ചന്ദ്രലേഖ, പ്രകാശ്,ചന്ദ്രിക,ബാങ്ക് സെക്രട്ടറി മുരളീധരൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.