george-floyd

വാഷിംഗ്ടൺ: കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ടത് കഴുത്ത് ഞെരിഞ്ഞാണെന്ന് പാേസ്റ്റ്മോർട്ടം റിപ്പോർട്ട്. വെള്ളക്കാരനായ പൊലീസുകാരൻ കാൽമുട്ട് അമർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. ജോർജ് ഫ്‌ളോയിഡിന്റെ കഴുത്തിൽ മുട്ടുകുത്തി എട്ട് മിനിട്ടും 46 സെക്കന്റും പൊലീസ് ഓഫീസർ ഞെരുക്കിയിരുന്നുവെന്നും ശ്വസിക്കാൻ കഴിയാതെയാണ് മരണം സംഭവിച്ചതെന്നും പാേസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെതിരെ കൊലപാതകം, നരഹത്യ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. മറ്റ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കി. കൊലപാതകത്തിനും വർണ വിവേചനത്തിനെതിരെ അമേരിക്കയിൽ കലാപം പടരുകയാണ്. എനിക്ക് ശ്വാസം മുട്ടുന്നു'വെന്ന ജോർജിന്റെ അവസാന വാക്കുകൾ. മുദ്രാവാക്യമാക്കിയാണ് പ്രതിഷേധക്കാരുടെ മുന്നേറ്റം. മേയ് 25നാണ് മിനിയാപോളിസിലെ റെസ്റ്റോറന്റിൽ സെക്യൂരിറ്റി ഗാർഡായിരുന്ന ജോർജ് കൊല്ലപ്പെട്ടത്.