നെയ്യാറ്റിൻകര: ബസുകളിലും,​ ബസ് സ്റ്റേഷൻ പരിസരത്തും അണുനശീകരണത്തിനുപയോഗിക്കുന്ന സ്പ്രേയറുകൾ വാങ്ങി നൽകി ട്രാൻസ്പോർട്ട് ജീവനക്കാർ മാതൃകയായി.നെയ്യാറ്റിൻകര ബസ് സ്റ്റാന്റിൽ കെ.എസ്.ആർ.ടി.എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജീവനക്കാർ വാങ്ങിയ സ്പ്രേയറുകൾ ഭാരവാഹികൾ ചേർന്ന് എ.ടി.ഒ പള്ളിച്ചൽ സജീവിന് കൈമാറി.എ.ടി.ഒ ചേംബറിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് ഡിപ്പോ എൻജിനീയർ നൗഷാദ് ഖാൻ ,ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ ഡി. സാംകുട്ടി, ജനറൽ ഇൻസ്പെക്ടർ ടി.ഐ. സതീഷ് കുമാർ, അസോസിയേഷൻ ഭാരവാഹികളായ ജി. ജിജോ, എൻ.കെ. രഞ്ജിത്ത്, എൻ.എസ്. വിനോദ് ,എസ്.എസ്. സാബു, വൈജേന്ദ്രകുമാർ, വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു. ജീവനക്കാർക്കും യാത്രക്കാർക്കും അസോസിയേഷന്റെ നേതൃത്വത്തിൽ സൗജന്യ മാസ്ക്,​ കൈയുറകൾ എന്നിവയുടെ വിതരണവും നടത്തി.