നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി. നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് കെ.എസ്.ആർ.ടി.എംപ്ലോയീസ് അസോസിയേഷൻ യൂണിറ്റ് കമ്മറ്റി യാത്രയയപ്പ് നൽകി. എ.ടി.ഒ. പള്ളിച്ചൽ സജീവ്, അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ടയർ ചാർജ് മാനുമായ എസ്.ബാലചന്ദ്രൻ നായർ, കണ്ടക്ടർ ടി.കെ.വിജയകുമാർ, വെഹിക്കിൾ സൂപ്പർവൈസർ സി.ജി.മനോഹരൻ, ഡ്രൈവർമാരായ ജെ.സുദർശന ദാസ് ,വൈ. അലക്സാണ്ടർ, ജെ.വിജയരാജ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.ആൻസലൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.സുശീലൻ മണവാരിയുടെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ ഡബ്ല്യു.ആർ.ഹീബ,വൈസ് ചെയർമാൻ കെ.കെ.ഷിബു,അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ.ഹരികൃഷ്ണൻ, സോണൽ ഓഫീസർ ഉദയകുമാർ, ട്രാഫിക് ഓഫീസർ ജേക്കബ്ബ് ലോപ്പസ്, വി.കേശവൻകുട്ടി ,എൻ.എസ്.ദിലീപ്, കെ.മോഹൻ, എ.ടി.ഒമാരായ എം.ബഷീർ, ഭദ്രൻ, സി.പി.പ്രസാദ്, ബി.അനിൽകുമാർ, പി.എസ്.ലാൽ എന്നിവരും സ്വാഗത സംഘം ഭാരവാഹികളായ എൻ.കെ.രഞ്ജിത്ത്, ജിജോ, എൻ.എസ്.വിനോദ് ,സാബു എന്നിവരും പങ്കെടുത്തു.