നെയ്യാറ്റിൻകര : ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് സാലറി കട്ടിലൂടെ തടഞ്ഞ് വച്ചിരിക്കുന്ന ശമ്പളവും, ലീവ് സറണ്ടറും തിരികെ നൽകണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.സി. ഷിബു ഷൈൻ' ആവശ്യപ്പെട്ടു.നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ എൻ.ജി.ഒ.അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് സംഘടിപ്പിച്ച കണ്ണ് തുറപ്പിക്കൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്രാഞ്ച് പ്രസിഡന്റ് എസ്.ഷാജി അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ എം.മസൂദ്, അനിൽകുമാർ എന്നിവർ സംസാരിച്ചു.ബ്രാഞ്ച് സെക്രട്ടറി എസ്. മനുലാൽ സ്വാഗതവും ബ്രാഞ്ച് ട്രഷറർ കെ.വർഗീസ് നന്ദിയും പറഞ്ഞു.സുബൈർ കുഞ്ഞ്,ആന്റണി, വിജയകുമാർ, ചന്ദ്രൻ, അജിത്, സുജകുമാരി, അശ്വതി എന്നിവർ നേതൃത്വം നൽകി.