കല്ലമ്പലം:യൂത്ത് കോൺഗ്രസ് മടവൂർ മണ്ഡലം കമ്മിറ്റി മടവൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു.ചാലാംകോണം ഗവ.പി.എച്ച്.സിയിൽ നടന്ന ചടങ്ങ് വർക്കല കഹാർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അഫ്സൽ മടവൂർ അദ്ധ്യക്ഷത വഹിച്ചു.വർക്കല പ്രവാസി കെയർ ഏർപ്പെടുത്തിയ തെർമൽ സ്കാനർ മെഡിക്കൽ ഓഫീസർ സ്റ്റെൻസി സെബാസ്റ്റ്യന് കൈമാറി.കോൺഗ്രസ് മടവൂർ പുലിയൂർക്കോണം മണ്ഡലം കമ്മിറ്റികളുടെ സർജിക്കൽ മാസ്ക് മണ്ഡലം പ്രസിഡന്റുമാരായ എം.ജി മോഹൻദാസ്, ആർ.അനിൽകുമാർ എന്നിവർ കൈമാറി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്.ആർ ജലജ, എസ്.സജീന, എ.നവാസ്, തകരപ്പറമ്പ് ചന്ദ്രൻ, കുറിച്ചിയിൽ സുനിൽകുമാർ, മഖ്ത്തും തോളൂർ, ജാൻ, അച്ചു സത്യദാസ്, എസ്.ശരത്ത്, എ.എം മിഥുൻ, വി.എം ജാഫർ തുടങ്ങിയവർ നേതൃത്വം നൽകി.