ന്യൂഡൽഹി: ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാന്റെ ഓഫീസിലെ 13 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ ഒാഫീസിലെ മറ്റ് ജീവനക്കാർ നിരീക്ഷണത്തിൽ പോയി. ഇതിൽ ആർക്കെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.
അതസമയം ഡൽഹിയിൽ കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു.കൊവിഡ് വ്യാപനം തടയാൻ അധികൃതർ ശ്രമിക്കുമ്പാേഴും കൂടുതൽ പേരിലേക്ക് രോഗം പകരുകയാണ്.രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഡൽഹിയുടെ അതിർത്തികൾ ഒരാഴ്ചത്തേക്ക് അടച്ചിട്ടുണ്ട്. ആശുപത്രികൾ നിറയുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇതെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറയുന്നത്.രോഗം പകരുന്നതിന് ശമനമില്ലാതിരിക്കെ വ്യവസായ ശാലകളും മാർക്കറ്റുകളും ബാർബർ ഷോപ്പുകളും തുറക്കാൻ അനുവദിച്ചതിനെതിരെ വിമർശനമുയരുന്നുണ്ട്.