dog

വക്കം: വക്കം കോടമ്പള്ളിയിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ ആറുപേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം ഉച്ചയോടെ കോടമ്പള്ളി സ്വദേശികളായ നളിനി (70), യശോദ (80), സുജാത (65), ചന്ദ്രിക (63), അജയൻ (63) ,മോളി (47) എന്നിവർക്കാണ് കടിയേറ്റത്. നാട്ടുകാർ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് മടങ്ങിയവർക്ക് ഉൾപ്പെടെയാണ് കടിയേറ്റത്. ഇന്നലെ രാവിലെ തെരുവ് നായ്‌ക്കൾ കുട്ടികളെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഇടപെട്ട് ഇവരെ രക്ഷപ്പെടുത്തി. വക്കത്ത് ഭീതിപരത്തിയ പേപ്പട്ടിയെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ പിന്നീട് തല്ലിക്കൊന്നു.