utra-murder-

കൊല്ലം: സൂരജിന്‍റെ വീട്ടുവളപ്പിൽ കുഴിച്ചിട്ട സ്വർണം മുഴുവൻ ഉത്രയുടേതാണെന്ന് ഉത്രയുടെ അമ്മ മണിമേഖല തിരിച്ചറിഞ്ഞു. കുഴിച്ചിട്ട സ്വർണത്തിൽ ഉത്രയുടെ കുഞ്ഞിന്‍റെ ആഭരണങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം സൂരജിന്‍റെ അച്ഛൻ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു.തെളിവ് നശിപ്പിക്കൽ, ഗാർഹിക പീഡനം എന്നീ കേസുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കേസിൽ സുരേന്ദ്രന് മുഖ്യ പങ്കുണ്ടെന്ന് പൊലീസ് അധികൃതർ പറഞ്ഞു.

സൂരജിന്‍റെ അമ്മയേയും സഹോദരിയേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കേസില്‍ അറസ്റ്റിലായ ഉത്രയുടെ ഭര്‍ത്താവ് സൂരജിനെയും അച്ഛനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. റൂറൽ എസ്.പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. സൂരജ് ഒറ്റയ്ക്കാണോ കൊലപാതകം നടത്തിയത് അതോ കുടുംബത്തിന്‍റെകൂടി പിന്തുണയോടെയാണോ എന്നത് അറിയുന്നതിനാണ് ചോദ്യം ചെയ്യല്‍.