തൃശൂർ: വടക്കാഞ്ചേരിയിൽ രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് നഴ്സ് മരിച്ചു.മുപ്പത്തിരണ്ടുകാരനായ ജിബുവാണ് മരിച്ചത്. പാലക്കാട്ട് നിന്ന് രോഗിയുമായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. സംഭവത്തക്കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.