തൃപ്പൂണിത്തുറ: പ്രശസ്ത സിനിമാ സീരിയൽ നടനും കഥകളി കലാകാരനും ജ്യോത്സ്യനുമായ തെക്കുംഭാഗം മാളയേക്കൽ മഠത്തിൽ പാവന ദിവാകരൻ (60) നിര്യാതനായി. കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ, പാർത്ഥൻ കണ്ട പരലോകം, കളമശേരിയിൽ കല്യാണയോഗം തുടങ്ങി അമ്പതിലതികം സിനിമകളിലും, സ്ത്രീജന്മം, സ്വരരാഗം തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ: വിജയലക്ഷ്മി. മക്കൾ: വരലക്ഷ്മി, ഐശ്വര്യലക്ഷ്മി.