k
KL

ഒളിമ്പിക് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതയായ കർണ്ണം മല്ലേശ്വരിയുടെ ജീവിതകഥ സിനിമയാകുന്നു. 2000 സിഡ്നി ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിന് വെങ്കല മെഡൽ നേടിയ കർണ്ണം മല്ലേശ്വരി ഈയിനത്തിൽ ഒളിമ്പിക് മെഡൽ നേടിയ ഏക ഇന്ത്യൻ വനിതയായിരുന്നു.

കോനാവെങ്കട്ട് തിരക്കഥയെഴുതി നിർമ്മിക്കുന്ന കർണ്ണം മല്ലേശ്വരിയുടെ ബയോപിക് തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായാണ് ഒരുക്കുന്നത്. സഞ്ജനാ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കർണ്ണം മല്ലേശ്വരിയുടെ വേഷം അവതരിപ്പിക്കുന്നതാരായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല.കഴിഞ്ഞ ദിവസം കർണ്ണം മല്ലേശ്വരിയുടെ ജന്മദിനത്തിലാണ് ചിത്രം അനൗൺസ് ചെയ്തത്.