മുടപുരം: മംഗലപുരം ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ അനാവശ്യ സമരങ്ങൾ നടത്തുന്നുവെന്നാരോപിച്ച് എൽ.ഡി.എഫ് ജനപ്രതിനിധികൾ മംഗലപുരം ഗ്രാമ പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഡെപ്യുട്ടി സ്പീക്കർ വി. ശശി ഉദ്‌ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി മധു മുല്ലശേരി, ജനതാ ദൾ സംസ്ഥാന സെക്രട്ടറി പ്രദീപ്‌ ദിവാകരൻ, ജലീൽ, മംഗലപുരം, തോന്നയ്ക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ അബ്ദുൽ സലാം, കുടവൂർ ജയൻ, മുൻ ജില്ലാപഞ്ചായ അംഗം സതീശൻ നായർ, സി.പി.ഐ നേതാവ് തോന്നയ്ക്കൽ രാജേന്ദ്രൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി മുരുക്കുംപുഴ സുനിൽ, ജനതാ ദൾ മണ്ഡലം പ്രസിഡന്റ് സി.പി. ബിജു, ഡി.വൈ.എഫ്.ഐ നേതാവ് വിധീഷ്‌ എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ക്ഷേമകാര്യ ചെയർപേഴ്‌സൺ എസ്. ജയ, ജില്ലാ പഞ്ചായത്ത് മെമ്പർ എസ്. കവിത, ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അഡ്വ. എം. യാസിർ, മെമ്പർമാരായ എസ്. സുധീഷ് ലാൽ, കെ. ഗോപിനാഥൻ, തങ്കച്ചി ജഗന്നി വാസൻ, സിന്ധു സി. പി, ലളിതാംബിക തുടങ്ങിയവർ പങ്കെടുത്തു.