മുടപുരം : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അഴൂർ പഞ്ചായത്തിൽ സി.പി.എം പെരുങ്ങുഴി ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ വീട്ടിലും 100 ഏക്കർ തരിശ് ഭുമിയിലും കൃഷിയിറക്കും.കൃഷിക്ക് ആവശ്യമായ പച്ചക്കറിതൈകളുടെ വിതരണ ഉദ്‌ഘാടനം അഡ്വ.വി . ജോയി എം.എൽ.എ നിർവഹിച്ചു.കയർഫെഡ് ചെയർമാൻ അഡ്വ.എൻ.സായികമാർ,ബി.മുരളിധരൻ നായർ,ഗ്രാമപഞ്ചായത്ത് മെമ്പറും ലോക്കൽകമ്മിറ്റി സെക്രട്ടറിയുമായ സി.സുര,പെരുങ്ങുഴി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ദേവരാജൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.അജിത്ത്,ഗ്രാമ പഞ്ചായത്ത് മെമ്പർ അഡ്വ.റാഫി,കൺവീനർ എൽ.അയ്യപ്പൻ എന്നിവർ പങ്കെടുത്തു.