കോട്ടയം : എം.സി റോഡിൽ കാളികാവ് പള്ളിയ്ക്ക് സമീപം ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ഇന്നോവ കാറിടിച്ച് ഭർത്താവ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാര്യയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരങ്ങാട്ടുപിള്ളി മണ്ണയ്ക്കനാട് ഈഴക്കുന്നേൽ ജോർജ് ജോസഫ് (ജോർജുകുട്ടി-34) ആണ് മരിച്ചത്. ഭാര്യ എലിസബത്തിനാണ് പരിക്ക്. ഇന്നലെ രാവിലെ 7.15നായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്ന് അമിതവേഗതയിലെത്തിയ ഇന്നോവ നിയന്ത്രണംവിട്ട് എതിരെ വന്ന ബൈക്കിലിടിക്കുകയായിരുന്നു. തലയിടിച്ച് വീണ ഇരുവരെയും നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജോർജ് മരിച്ചു. കാരിത്താസ് ആശുപത്രിയിൽ റിസപ്ഷനിസ്റ്റായ എലിസബത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു . സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് പൈക്കാട് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ.