നെയ്യാറ്റിൻകര: നെയ്യാറ്റിൻകര അഗ്രോ ഹോർട്ടികൾചർ സഹകരണ സംഘം ഓഫീസ് പ്രവർത്തനം വ്ളാങ്ങാമുറി സിയോൻ ചർച്ചിനു സമീപത്തുള്ള പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റി. കേര ഫെഡ് ചെയർമാനും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമായ അഡ്വ.ജെ.വേണുഗോപാലൻ നായർ നാട മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു.സി.പി.ഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി എൻ.അയ്യപ്പൻ നായർ,സംഘം പ്രസിഡൻ്റ് വി.എസ് സജീവ്കുമാർ,നഗരസഭ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.കെ അനിതകുമാരി,എസ്.എസ് ഷെറിൻ, വൈസ് പ്രസിഡന്റ് സി.ഷാജി,സെക്രട്ടറി ജി.ബിജു,ബോർഡ് അംഗങ്ങളായ വി.എസ് പ്രേമകുമാരൻ നായർ,ജെ.ഡാളി,വി.അനിൽകുമാർ,സി.സീമ,സുജിതാ റാണി,അഡ്വൈസർ വെൺപകൽ ബാബു,ജീവനക്കാരായ അനന്ദു എസ് നായർ,ആർ.സാബിരാജ് തുടങ്ങിയവർ പങ്കെടുത്തു.