വർക്കല: ഇലകമണിൽ 11 വയസുകാരിയെ പീഡിപ്പിച്ച കേസിൽ ലോട്ടറി കച്ചവടക്കാരനായ മദ്ധ്യവയസ്കനെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിഹരപുരം വടക്കേ ചരുവിള വീട്ടിൽ മഹീന്ദ്ര (51) നെയാണ് അറസ്റ്റ് ചെയ്തത്. ലോട്ടറി കച്ചവടവുമായി ബന്ധപ്പെട്ട് എത്തിയ ഇയാൾ കുട്ടിയുമായി സൗഹൃദത്തിലാകുകയും പ്രലോഭനങ്ങൾ നൽകി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആറ്റിങ്ങൽ ഡി.വൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അയിരൂർ എസ്.ഐ ഡി. സജീവ്, എസ്.ഐ സുദർശനൻ, എ, എസ്.ഐ ബൈജു ,പൊലീസുകാരായ ജയ് മുരുകൻ, തുളസി, ഷംഷീർ, ധന്യ എന്നിവരുടെ നേതൃത്തിലാണ് പ്രതിയെ പിടികൂടിയത്. പോക്സോ നീയമ പ്രകാരം കേസെടുത്തു.