നെടുമങ്ങാട് :ആനാട് ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മികച്ച സേവനം കാഴ്ച വച്ച നഴ്സുമാരെ ആദരിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് എന്നിവർ ആദരമർപ്പിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അക്ബർഷാ, ബ്ലോക്ക് മെമ്പർ മഞ്ചു,മെഡിക്കൽ ഓഫീസർ ഡോ.മനോജ് കുമാർ,ആർ.അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.