നെടുമങ്ങാട് :നവകേരള നിർമാണത്തിന്റെ പേരിൽ കോടികൾ ധൂർത്തടിക്കുന്ന കേരള സർക്കാർ സാധാരണ കർഷകരെ ദുരിതത്തിൽ നിന്ന് കരകയറ്റാൻ ഒന്നും ചെയ്യുന്നില്ലെന്ന് മുൻ ഡെപ്യൂട്ടി സ്പീക്കറും കെ. പി.സി.സി ജനറൽ സെക്രട്ടറിയുമായ പാലോട് രവി ആരോപിച്ചു.കെ.പി.സി.സി ആഹ്വാന പ്രകാരം നെടുമങ്ങാട് വില്ലേജ് ഓഫീസ് പടിക്കൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.