നെടുമങ്ങാട് : സഹകരണ വകുപ്പിൽ 20 വർഷം സേവനം അനുഷ്ഠിച്ച് സർവീസിൽ നിന്ന് വിരമിച്ച വിജു ശങ്കറിനെ (അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ, നെടുമങ്ങാട് ) അരുവിക്കര ഫാർമേഴ്‌സ് സഹകരണ ബാങ്ക് ഉപഹാരം നൽകി ആദരിച്ചു.സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ നിർണായകമായ പങ്കു വഹിച്ച അദ്ദേഹത്തിന് എല്ലാ സഹകാരികളുടെയും വിശ്വാസ്യത നേടിയെടുക്കാനും സ്നേഹാദരങ്ങൾ പിടിച്ചുപറ്റാനും കഴിഞ്ഞതായി ഉപഹാരം സമർപ്പിച്ച് ബാങ്ക് പ്രസിഡന്റ് അഡ്വ.ആർ.രാജ്‌മോഹൻ അറിയിച്ചു.