pic

മുംബയ്: കൊവിഡിനെ തുടർന്ന് ചികിത്സയിലായിരുന്ന ധാരാവി പൊലീസ് സ്റ്റേഷനിലെ 16 പൊലീസുകാർ തിരികെ ജോലിയിൽ പ്രവേശിച്ചു. ഇവിടെ ജോലി ചെയ്തിരുന്ന 32 പൊലീസുകാർക്കാണ് രോഗബാധയുണ്ടായത്. ഇതിൽ 31 പേർക്കും രോഗം മാറി.ഒരാൾ മാത്രമാണ് ചികിത്സയിലുള്ളത്.രോഗം ഭേദമായവരിൽ വീട്ടിലെ നിരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ പതിനാറുപേരാണ് ജോലിക്കെത്തിയത്.ശേഷിക്കുന്നവരും ഉടൻ ജോലിക്കെത്തും. അതേസമയം മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടിവരികയാണ്.