photo

കൊല്ലം:വാടകവീട്ടിൽ അതിക്രമിച്ചുകയറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ. കുണ്ടറ പെരുമ്പുഴ സുജിതാ ഭവനത്തിൽ ഗിരീഷ് കുമാറിനെയാണ് (23) കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്. കേരളപുരം മുണ്ടൻചിറ അരുണോദയം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അമൽ ചന്ദ്രനാണ് ആക്രമണത്തിന് ഇരയായത്. മുമ്പ് ഇതേ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന അരുണിനെ ആക്രമിക്കാനെത്തിയതാണ് ഗിരീഷ് കുമാറും സുഹൃത്തും. ആളുമാറിയത് അറിയാതെ മാരകായുധങ്ങളുമായി ഇവർ അമലിനെ ആക്രമിക്കുകയായിരുന്നു. അമൽ ചന്ദ്രനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുണ്ടറ ജി.എസ്.ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.